---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിന് 2 കോടി രൂപയുടെ ഭരണാനുമതി"
english_title: "two crores allowed for school building"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23877/two-crores-allowed-for-school-building"
published_at: "2022-02-01T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f94083453be_mv.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിന് 2 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** **തളിപ്പറമ്പ്: **മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് ഓരോ കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതിയായി. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ തടിക്കടവ് ഗവണ്മെന്റ് ഹൈ സ്കൂളിന് ഒരു കോടി രൂപയും പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി ഗവണ്മെന്റ് ഹൈ സ്കൂളിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്.

## Article Content

**തളിപ്പറമ്പ്: **മണ്ഡലത്തിലെ രണ്ട് സ്കൂളുകൾക്ക് ഓരോ കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതിയായി. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ തടിക്കടവ് ഗവണ്മെന്റ് ഹൈ സ്കൂളിന് ഒരു കോടി രൂപയും പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി ഗവണ്മെന്റ് ഹൈ സ്കൂളിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്.

തടിക്കടവ് സ്കൂളിൽ മുകളിലും താഴെയുമായി നാല് ക്ലാസ് മുറികളും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകളും ഉണ്ടാകും. കുറ്റ്യേരി സ്കൂളിൽ താഴത്തെ നിലയിൽ നാല് ക്ലാസ് മുറിയും, ശുചിമുറി ബ്ലോക്കും മുകളിലത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളുമാണ് നിർമ്മിക്കുക.

വിദ്യാഭ്യാസ മേഖലയിൽ പശ്ചാത്തല സൗകര്യവികസനം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിനായി ഇടപെടൽ നടത്തുന്നതെന്നും മുഴുവൻ വിദ്യാലയങ്ങളിലും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23877/two-crores-allowed-for-school-building)