---
title: "സ്വകാര്യ ബസ്സിലെ മിനിമം ചാർജ് എട്ടിൽ നിന്ന് 10 രൂപയാക്കാൻ ശുപാർശ, ദൂരം രണ്ടര കി മീറ്ററായി കുറയും"
english_title: "decreased bus charge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23847/decreased-bus-charge"
published_at: "2022-02-01T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f9195c61d01_cong.jpg"
keywords: []
---

# സ്വകാര്യ ബസ്സിലെ മിനിമം ചാർജ് എട്ടിൽ നിന്ന് 10 രൂപയാക്കാൻ ശുപാർശ, ദൂരം രണ്ടര കി മീറ്ററായി കുറയും

> **Lead Summary:** **തിരുവനന്തപുരം : കെ**.എസ്.ആർ.ടി.സി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. മന്ത്രിസഭ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും.

## Article Content

**തിരുവനന്തപുരം : കെ**.എസ്.ആർ.ടി.സി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. മന്ത്രിസഭ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും.

കിലോമീറ്റർ നിരക്ക് 70 പൈസയിൽനിന്ന് ഒരു രൂപയാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. എല്ലാ സർവീസുകളും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങണം. ഈ നിർദേശം നടപ്പിലായാൽ രാത്രി യാത്രയ്ക്കുള്ള മിനിമം ചാർജ് 14 രൂപയാകും. രാത്രി 8നും പുലർച്ചെ 5നും ഇടയിൽ യാത്ര ചെയ്യുന്നവരാണ് ഈ നിരക്കു നൽകേണ്ടത്.

മിനിമം ടിക്കറ്റിൽ സഞ്ചരിക്കാവുന്ന ദൂരം ഒരു ഫെയർ സ്റ്റേജായ രണ്ടര കിലോമീറ്ററിലേക്ക് ചുരുങ്ങും. നിലവിൽ അഞ്ചു കിലോമീറ്റർ സഞ്ചരിക്കാം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ക്ലാസുകളിൽ നിരക്ക് വർധന ശുപാർശ ചെയ്തിട്ടില്ല. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ 50 ശതമാനം ഉയർത്തണമെന്നാണ് നിർദേശം. ഇത് അംഗീകരിച്ചാൽ മിനിമം നിരക്ക് 5 രൂപയാകും. നിലവിൽ 5 കിലോമീറ്ററിന് 2 രൂപയാണ് മിനിമം നിരക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23847/decreased-bus-charge)