തന്റെ പരാതിയിലുള്ള അന്വേഷണം തൃപ്തികരമായല്ല നടക്കുന്നത്; മുഖ്യമന്ത്രി പൂർണ്ണ പരാജയം; പി വി അൻവർ

തന്റെ പരാതിയിലുള്ള അന്വേഷണം തൃപ്തികരമായല്ല നടക്കുന്നത്; മുഖ്യമന്ത്രി പൂർണ്ണ പരാജയം; പി വി അൻവർ
Sep 26, 2024 09:59 PM | By Sufaija PP

മലപ്പുറം: തന്റെ പരാതിയിലുള്ള അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ടെന് പി വി അൻവർ എം എൽ എ പത്ര സമ്മേളനത്തിൽ പറഞ്ഞു. കുറച്ചു ദിവസങ്ങളായി പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പി വി അൻവർ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.

എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം. സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. 'കാട്ടുകള്ളനായ പി ശശിയെ താഴെ ഇറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എട്ടു മാസം മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പി ശശിയും എഡിജിപിയും ചതിക്കുമെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാനുണ്ട്. അപ്പോള്‍ അദ്ദേഹം ചിരിച്ചു. നീ പറയൂ എന്ന് പറഞ്ഞു. 2021 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത് സിഎമ്മിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാന്‍ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കത്തി ജ്വലിച്ചിരിക്കുന്ന ഒരു സൂര്യന്‍ ആയിരുന്നു സിഎം. പക്ഷേ സിഎം അറിയുന്നില്ല ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സൂര്യന്‍ കെട്ടുപോയി കേരളത്തിലെ പൊതുസമൂഹത്തില്‍. നെഞ്ച് തട്ടിയാണ് പറയുന്നത്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്.

നാട്ടില്‍ നടക്കുന്നത് സിഎം അറിയുന്നില്ല. അത് തിരിച്ചുകയറിയിട്ടുണ്ട് പൂജ്യത്തില്‍ നിന്ന്. 25 ശതമാനം മുതല്‍ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങള്‍ക്കും കമ്മ്യൂണിസ്‌റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. മുഴുവന്‍ കാരണക്കാരന്‍ അവനാണ് സിഎമ്മേ. പി ശശിയുടെ കാബിന്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു'- പി വി അന്‍വര്‍ എംഎല്‍എ തുറന്നടിച്ചു. താൻ എഴുതി നൽകിയ പരാതിയിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിച്ചതായും പി വി അൻവർ ആരോപിച്ചു. ഇന്നലെ വരെ പാർട്ടിൽ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് അവസാനിച്ചു. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

PV Anwar

Next TV

Related Stories
നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

Sep 27, 2024 03:55 PM

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം കവർന്നു

നടന്നു പോകുകയായിരുന്ന യുവതിയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ മാല സ്കൂട്ടറിലെത്തിയ സംഘം...

Read More >>
ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

Sep 27, 2024 03:49 PM

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത്...

Read More >>
സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ്

Sep 27, 2024 12:16 PM

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി...

Read More >>
വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

Sep 27, 2024 12:13 PM

വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

വീണ്ടും ചരിത്രം കുറിച്ച്...

Read More >>
സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്യം ദിനം ആചരിച്ചു

Sep 27, 2024 12:11 PM

സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്യം ദിനം ആചരിച്ചു

സി പി ഐ (എം) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാട്യം ദിനം...

Read More >>
മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Sep 27, 2024 09:40 AM

മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

മാസങ്ങളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ, ഒടുവിൽ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
Top Stories










News Roundup