---
title: "നവീകരിച്ച തളിപ്പറമ്പ് നഗരസഭ മാർക്കറ്റ് റോഡ്, മുനിസിപ്പൽ ലൈബ്രറി എന്നിവ ഉത്ഘാടനം ചെയ്തു"
english_title: "inaugurated the Market Road and the Municipal Library"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/238307/inaugurated-the-market-road-and-the-municipal-library"
published_at: "2024-09-26T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f57e5c02b9a_news-card.jpg"
keywords: []
---

# നവീകരിച്ച തളിപ്പറമ്പ് നഗരസഭ മാർക്കറ്റ് റോഡ്, മുനിസിപ്പൽ ലൈബ്രറി എന്നിവ ഉത്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ മാർക്കറ്റ് റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പൽ ലൈബ്രറിയുടെ ഉദ്ഘാടനവും മാർക്കറ്റ് റോഡ് പരിസരത്ത് വച്ച് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിക്കുച്ചു. വാർഡ് കൗൺസിൽ നുബ് ല സി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എൻജിനീയർ വി വിമൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ മാർക്കറ്റ് റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പൽ ലൈബ്രറിയുടെ ഉദ്ഘാടനവും മാർക്കറ്റ് റോഡ് പരിസരത്ത് വച്ച് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിക്കുച്ചു. വാർഡ് കൗൺസിൽ നുബ് ല സി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ എൻജിനീയർ വി വിമൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് നിസാർ പി പി, കദീജ കെ പി,ഷബിത എം കെ,റജുല പി, കൗൺസിലർമാരായ കൊടിയിൽ സലീം, ഇ കുഞ്ഞിരാമൻ, പി മുഹമ്മദ് ഇഖ്ബാൽ, കെ എസ് റിയാസ്. എന്നിവർ സംസാരിച്ചു. നഗര സഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും ലൈബ്രറി ഇൻചാർജ് ഷാജി വി വി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/238307/inaugurated-the-market-road-and-the-municipal-library)