---
title: "10-ാം ക്ലാസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ  തൂങ്ങിമരിച്ച നിലയിൽ"
english_title: "suiside at trivandrum"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23804/suiside-at-trivandrum"
published_at: "2022-02-01T14:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8f0d49d048_images (1).jpg"
keywords: []
---

# 10-ാം ക്ലാസ് വിദ്യാർത്ഥി ജനൽ കമ്പിയിൽ  തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരം നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ഗോകുൽ കൃഷ്ണ നെയാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരം നെയ്യാറ്റിൻകര വ്ലാങ്ങാമുറിയിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ഗോകുൽ കൃഷ്ണ നെയാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അനിൽകുമാർ- സിന്ധു ദമ്പതികളുടെ മകനാണ്. നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ തമ്മിൽ വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23804/suiside-at-trivandrum)