---
title: "കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു"
english_title: "Kerala State Timber Merchant Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237963/kerala-state-timber-merchant-association"
published_at: "2024-09-25T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3cebb4296d_news-card.jpg"
keywords: []
---

# കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ തല മെമ്പർഷിപ് വിതരണത്തിന്റെ ഉദ്‌ഘാടനം തളിപ്പറമ്പ നായനാർ മെമ്മോറിയൽ മിനി ഹാളിൽ വെച്ച് KSTMA സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് പയ്യാവൂർ മേഖല സെക്രെട്ടറി എം ടി ജോസഫിന് നൽകി നിർവഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് വി റാസിക് അധ്യക്ഷത വഹിച്ചു.

## Article Content

കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ തല മെമ്പർഷിപ് വിതരണത്തിന്റെ ഉദ്‌ഘാടനം തളിപ്പറമ്പ നായനാർ മെമ്മോറിയൽ മിനി ഹാളിൽ വെച്ച് KSTMA സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് പയ്യാവൂർ മേഖല സെക്രെട്ടറി എം ടി ജോസഫിന് നൽകി നിർവഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് വി റാസിക് അധ്യക്ഷത വഹിച്ചു.

സ്റ്റേറ്റ് നേതാക്കളായ കെ വി ശ്രീനിവാസൻ സി എച്ച് മുനീർ ബെന്നി കൊട്ടാരം സി എച്ച് ഹാരിസ് എന്നിവരും ജില്ലാ ഭാരവാഹികളായ കെ കെ പി ബാബു പി വി സതീഷ്‌കുമാർ അലിയാർകുട്ടി ചെറുപുഴ മഹേഷ് വളക്കൈ തുടങ്ങിയവരും ജില്ലയിലെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു. മേഖല ഭാരവാഹികളും യോഗത്തിൽ സംസാരിച്ചു. പരിപാടിയിൽ കണ്ണൂർ ജില്ലാ ജനറൽസെക്രട്ടറി പി കെ പവിത്രൻ മട്ടന്നൂർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സരുൺ തോമസ് ഉളിക്കൽ നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237963/kerala-state-timber-merchant-association)