---
title: "സദാചാര വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് യുവാവിന് മർദ്ദനം: നാലുപേർക്കെതിരെ കേസ്"
english_title: "Case against four persons"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237899/case-against-four-persons"
published_at: "2024-09-25T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3a6e48aecc_download.jpg"
keywords: []
---

# സദാചാര വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് യുവാവിന് മർദ്ദനം: നാലുപേർക്കെതിരെ കേസ്

> **Lead Summary:** **പരിയാരം: **മാട്ടൂലിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാട്ടൂല്‍ നോര്‍ത്തിലെ പനക്കട വീട്ടില്‍ പി.മുഹമ്മദ് റമീസിനാണ്മര്‍ദ്ദനമേറ്റത്.

## Article Content

**പരിയാരം: **മാട്ടൂലിലെ യുവാവിന് നേരെ സദാചാര പോലീസ് ആക്രമം, തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മാട്ടൂല്‍ നോര്‍ത്തിലെ പനക്കട വീട്ടില്‍ പി.മുഹമ്മദ് റമീസിനാണ്മര്‍ദ്ദനമേറ്റത്.

മൊബൈല്‍ ഷോപ്പുടമ മുഹമ്മദ്കുഞ്ഞി, ഏഴോം സ്വദേശി രാജീവന്‍, നെരുവമ്പ്രത്തെ ബിജു, ഏഴോത്തെ വിനീത് എന്നിവരുടെ പേരിലാണ് കേസ് .21-ന് രാവിലെ 7.45 നായിരുന്നു സംഭവം. നെരുവമ്പ്രത്തെ സുഹൃത്തിന്റെ വീട്ടില്‍ വന്ന് സ്‌ക്കൂട്ടറില്‍ തിരിച്ചുപോകവെ സദാചാരവിരുദ്ധ പ്രവൃത്തി നടത്തിയെന്നാരോപിച്ച് തടഞ്ഞുനിര്‍ത്തി മരവടി കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237899/case-against-four-persons)