---
title: "യുവകലാസാഹിതി അവതരിപ്പിക്കുന്ന 'പെരുംആൾ' നാടകം കണ്ണൂരിൽ അരങ്ങേറും"
english_title: "skit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237821/skit"
published_at: "2024-09-24T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2ecff9db84_news-card.jpg"
keywords: []
---

# യുവകലാസാഹിതി അവതരിപ്പിക്കുന്ന 'പെരുംആൾ' നാടകം കണ്ണൂരിൽ അരങ്ങേറും

> **Lead Summary:** കണ്ണൂർ: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് യുവകലാസാഹിതി അവതരിപ്പിക്കുന്ന ' പെരുംആൾ' നാടകം സെപ്റ്റംബർ 26 വ്യാഴാഴ്ച വൈകുന്നേരം കണ്ണൂർ മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ രമേശൻ ബ്ലാത്തൂർ എഴുതിയ 'പെരുംആൾ' എന്ന നോവലിന്റെ നടകാവിഷ്കാരമാണിത്.

## Article Content

കണ്ണൂർ: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് യുവകലാസാഹിതി അവതരിപ്പിക്കുന്ന ' പെരുംആൾ' നാടകം സെപ്റ്റംബർ 26 വ്യാഴാഴ്ച വൈകുന്നേരം കണ്ണൂർ മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ രമേശൻ ബ്ലാത്തൂർ എഴുതിയ 'പെരുംആൾ' എന്ന നോവലിന്റെ നടകാവിഷ്കാരമാണിത്.

ദുബായ് യുവകലാസാഹിതി ഭാരവാഹിയായ സുഭാഷ്ദാസ് ആണ് സോളോ ഡ്രാമ അവതരിപ്പിക്കുന്നത്. ബിജു ഇരിണാവ് ആണ് സംവിധാനം. പത്മനാഭൻ ബ്ലാത്തൂർ നാടകാവിഷ്കാരം നിർവഹിച്ചു. 26 ന് വൈകുന്നേരം 4.30 ന് സാംസ്കാരിക സംഗമത്തോടെ പരിപാടി ആരംഭിക്കും. നാടക- സിനിമ പ്രവർത്തകൻ മുഹമ്മദ്‌ പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഹരീഷ് മോഹൻ, ദുബായിൽ നടന്ന മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീം അംഗം എം.പ്രസന്ന എന്നിവരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് 6 മണിക്ക് നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ അഡ്വ പി. അജയകുമാർ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, പ്രസിഡന്റ് ഷിജിത്ത് വായന്നൂർ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ വിജയൻ നണിയൂർ, അജയകുമാർ കരിവെള്ളൂർ എന്നിവർ സംബന്ധിച്ചു.

**കണ്ണൂർ: **യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് യുവകലാസാഹിതി അവതരിപ്പിക്കുന്ന ' പെരുംആൾ' നാടകം സെപ്റ്റംബർ 26 വ്യാഴാഴ്ച വൈകുന്നേരം കണ്ണൂർ മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ രമേശൻ ബ്ലാത്തൂർ എഴുതിയ 'പെരുംആൾ' എന്ന നോവലിന്റെ നടകാവിഷ്കാരമാണിത്.

ദുബായ് യുവകലാസാഹിതി ഭാരവാഹിയായ സുഭാഷ്ദാസ് ആണ് സോളോ ഡ്രാമ അവതരിപ്പിക്കുന്നത്. ബിജു ഇരിണാവ് ആണ് സംവിധാനം. പത്മനാഭൻ ബ്ലാത്തൂർ നാടകാവിഷ്കാരം നിർവഹിച്ചു. 26 ന് വൈകുന്നേരം 4.30 ന് സാംസ്കാരിക സംഗമത്തോടെ പരിപാടി ആരംഭിക്കും. നാടക- സിനിമ പ്രവർത്തകൻ മുഹമ്മദ്‌ പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഹരീഷ് മോഹൻ, ദുബായിൽ നടന്ന മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ ടീം അംഗം എം.പ്രസന്ന എന്നിവരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് 6 മണിക്ക് നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ അഡ്വ പി. അജയകുമാർ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജിതേഷ് കണ്ണപുരം, പ്രസിഡന്റ് ഷിജിത്ത് വായന്നൂർ ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ വിജയൻ നണിയൂർ, അജയകുമാർ കരിവെള്ളൂർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237821/skit)