---
title: "എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും"
english_title: "Sexual assault on 8-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237781/sexual-assault-on-8-year-old-girl"
published_at: "2024-09-24T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2be8979069_news-card.jpg"
keywords: []
---

# എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

> **Lead Summary:** തളിപ്പറമ്പ്: എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. ആലപ്പടമ്പ് ചൂരല്‍ അരിയിലെ കണിയാംകുടിയില്‍ വീട്ടില്‍ കെ.സി.സണ്ണിയെയാണ് തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

തളിപ്പറമ്പ്: എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: 60കാരന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. ആലപ്പടമ്പ് ചൂരല്‍ അരിയിലെ കണിയാംകുടിയില്‍ വീട്ടില്‍ കെ.സി.സണ്ണിയെയാണ് തളിപ്പറമ്പ്അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2022 ജൂണ്‍ മാസത്തിലാണ് സംഭവം നടന്നത്. മടിയില്‍ ഇരുത്ത് ലാളിക്കുന്ന വ്യാജേന ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പെരിങ്ങോം എസ്.ഐ പി.യദുകൃഷ്ണനാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237781/sexual-assault-on-8-year-old-girl)