---
title: "കോവിഡ് വ്യാപനം: നാല് ട്രെയിനുകൾ ഫെബ്രുവരി 15 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു"
english_title: "train services are stopped due to covid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23774/train-services-are-stopped-due-to-covid"
published_at: "2022-02-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8d7c8d3cf0_2.jpg"
keywords: []
---

# കോവിഡ് വ്യാപനം: നാല് ട്രെയിനുകൾ ഫെബ്രുവരി 15 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു

> **Lead Summary:** കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 30 വരെ റദ്ദാക്കിയ നാല് തീവണ്ടികൾ ഫെബ്രുവരി 15 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് നാല് വണ്ടികൾ വീണ്ടും റദ്ദാക്കിയത്.

## Article Content

കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 30 വരെ റദ്ദാക്കിയ നാല് തീവണ്ടികൾ ഫെബ്രുവരി 15 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് നാല് വണ്ടികൾ വീണ്ടും റദ്ദാക്കിയത്.

മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്സ്പ്രസ്, കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ്, കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ്, ചെറുവത്തൂർ-മംഗളൂരു അൺ റിസർവ്ഡ് എന്നീ വണ്ടികളാണ് ഫെബ്രുവരി 15 വരെ റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23774/train-services-are-stopped-due-to-covid)