---
title: "സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ"
english_title: "Two persons were arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237507/two-persons-were-arrested"
published_at: "2024-09-23T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f159fc8fcc0_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** **ചീമേനി: **സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ.ചീമേനി പെട്ടിക്കുണ്ട് സ്വദേശി കെ.രാജേഷ് , കാക്കടവ് ആമത്തല സ്വദേശി എ പി കെ അഷറഫ് എന്നിവരെയാണ് എസ്.ഐ.എ.എം.മധുവും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം തിമിരി സർവ്വീസ് കോ.ഓപ്പറേറ്റീവ് ബേങ്കിൻ്റെ ഞാണങ്കൈ ശാഖയിലാണ് പ്രതികൾ 38.780 ഗ്രാംവ്യാജ സ്വർണ്ണം പണയം വെച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

## Article Content

**ചീമേനി: **സഹകരണ ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച്പണം തട്ടിയെടുക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ.ചീമേനി പെട്ടിക്കുണ്ട് സ്വദേശി കെ.രാജേഷ് , കാക്കടവ് ആമത്തല സ്വദേശി എ പി കെ അഷറഫ് എന്നിവരെയാണ് എസ്.ഐ.എ.എം.മധുവും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം തിമിരി സർവ്വീസ് കോ.ഓപ്പറേറ്റീവ് ബേങ്കിൻ്റെ ഞാണങ്കൈ ശാഖയിലാണ് പ്രതികൾ 38.780 ഗ്രാംവ്യാജ സ്വർണ്ണം പണയം വെച്ച് രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

പരിശോധനയിൽ മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ചീമേനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബേങ്ക് ശാഖ മാനേജറുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237507/two-persons-were-arrested)