---
title: "വാണിജ്യാവശ്യത്തിനു ള്ള പാചകവാതക സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു"
english_title: "decreased the rate of lpg"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23747/decreased-the-rate-of-lpg"
published_at: "2022-02-01T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f8bc0615162_news card.jpg"
keywords: []
---

# വാണിജ്യാവശ്യത്തിനു ള്ള പാചകവാതക സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു

> **Lead Summary:** **ന്യൂഡൽഹി:** വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചിട്ടുള്ളത്. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

## Article Content

**ന്യൂഡൽഹി:** വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചിട്ടുള്ളത്. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

ഈ വർഷം ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബറിൽ 101 രൂപയും നവംബറിൽ 266 രൂപ കൂട്ടിയതിന് പിന്നാലെയാണ് തുടർച്ചയായി രണ്ട് മാസങ്ങളിൽ വില കുറച്ചത്. 

ഗാർഹിക ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23747/decreased-the-rate-of-lpg)