---
title: "അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "azheekodan day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237422/azheekodan-day"
published_at: "2024-09-23T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f10e0594d5e_Untitled-2-web.jpg"
keywords: []
---

# അഴീക്കോടൻ രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: അഴീക്കോടൻ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി.സുശീല പതാക ഉയർത്തി കൊണ്ട് സംസാരിച്ചു.

## Article Content

**ചട്ടുകപ്പാറ: **CPI വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: അഴീക്കോടൻ രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി.സുശീല പതാക ഉയർത്തി കൊണ്ട് സംസാരിച്ചു.

ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: അഴീക്കോടൻ രാഘവൻ്റെ രക്തസാക്ഷി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237422/azheekodan-day)