---
title: "യുവ പണ്ഡിതർക്ക് ആദരം നൽകി എസ് കെ എസ് എസ് എഫ് നോർത്ത് കുപ്പം ശാഖ "
english_title: "SKSSF North Kuppam branch felicitates young scholars"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237421/skssf-north-kuppam-branch-felicitates-young-scholars"
published_at: "2024-09-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f10d91eb4fe_news-card.jpg"
keywords: []
---

# യുവ പണ്ഡിതർക്ക് ആദരം നൽകി എസ് കെ എസ് എസ് എഫ് നോർത്ത് കുപ്പം ശാഖ 

> **Lead Summary:** ചെമ്മാട് ദാറുൽ ഹുദ,കാളികാവ് വാഫി കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി നോർത്ത് കുപ്പത്തിന് അഭിമാനമായി നേരറിവ് പകർന്നു നൽകാൻ പ്രവർത്തനഗോദയിലിറങ്ങിയ മുഹമ്മദ്‌ സഹൽ ഹുദവി,മുഹമ്മദ്‌ ഷാനിദ് വാഫി എന്നിവരെ നോർത്ത് കുപ്പം ശാഖ SKSSF ഉപഹാരം നൽകി ആദരിച്ചു.

## Article Content

ചെമ്മാട് ദാറുൽ ഹുദ,കാളികാവ് വാഫി കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി നോർത്ത് കുപ്പത്തിന് അഭിമാനമായി നേരറിവ് പകർന്നു നൽകാൻ പ്രവർത്തനഗോദയിലിറങ്ങിയ മുഹമ്മദ്‌ സഹൽ ഹുദവി,മുഹമ്മദ്‌ ഷാനിദ് വാഫി എന്നിവരെ നോർത്ത് കുപ്പം ശാഖ SKSSF ഉപഹാരം നൽകി ആദരിച്ചു.

മുക്കുന്ന് ഖാദിമുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ നിറ സാന്നിധ്യത്തിൽ സഹൽ ഹുദവിയെ ആർ യു മദ്റസ മാനേജർ മുഹമ്മദ്‌ മുസ്തഫ കെ കെയും ഷാനിദ് വാഫിയെ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ എം ഫാറൂഖുമാണ് ആദരിച്ചത്. സഹൽ ഹുദവി ജർമ്മനിയിലെ പബ്ലിക് യൂണിവേഴ്സിറ്റിയിൽ പി.ജി പഠനം നടത്തുന്നതിനുള്ള പരിശ്രമത്തിലും മത പഠനത്തോടൊപ്പം കലാ മേഖലയിൽ നോർത്ത് കുപ്പത്തിന്റെ മുഖമായ ഷാനിദ് വാഫി തളിപ്പറമ്പ ഖുവ്വത്തുൽ ഇസ്‌ലാം അറബിക് കോളേജ് പ്രൊഫസറുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237421/skssf-north-kuppam-branch-felicitates-young-scholars)