---
title: "സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യിൽ ഗവ. ഹൈസ്‌കൂൾ പൂർവവിദ്യാർത്ഥികൾ 33 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി"
english_title: "lumni reunited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237371/lumni-reunited"
published_at: "2024-09-23T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0e7ff1ab41_news-card.jpg"
keywords: []
---

# സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യിൽ ഗവ. ഹൈസ്‌കൂൾ പൂർവവിദ്യാർത്ഥികൾ 33 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി

> **Lead Summary:** **മയ്യിൽ: **33 വർഷങ്ങൾക്ക് ശേഷം മയ്യിൽ ഗവൺമെൻറ് ഹൈസ്കൂളിലെ 90 91 ബാച്ചിൽ പെട്ട ഒരു കൂട്ടം വിദ്യാർത്ഥികൾ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. സ്നേഹ സംഗമം പ്രസാദ് കെ ഒ യുടെ അധ്യക്ഷതയിൽ സിനിമ സീരിയൽ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദം മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ: **33 വർഷങ്ങൾക്ക് ശേഷം മയ്യിൽ ഗവൺമെൻറ് ഹൈസ്കൂളിലെ 90 91 ബാച്ചിൽ പെട്ട ഒരു കൂട്ടം വിദ്യാർത്ഥികൾ സ്നേഹതീരം സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി. സ്നേഹ സംഗമം പ്രസാദ് കെ ഒ യുടെ അധ്യക്ഷതയിൽ സിനിമ സീരിയൽ താരവും ഫോക് ലോക് അക്കാദമി അവാർഡ് ജേതാവുമായ നാദം മുരളി ഉദ്ഘാടനം ചെയ്തു.

മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വിജയികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്തു. അഷ്റഫ് മലപ്പട്ടം സ്വാഗതം പറഞ്ഞു. സിദ്ദിക്ക് കയരളം, കുക്കുസന്തോഷ്, ശ്രീനിവാസൻ ,രാജൻ ഭാവദാസൻ ,സിന്ധു കെ കെ ,ശ്രീകല ,ബിന്ദു ,ബീന പി പി ,നിഷ എന്നിവർ സംസാരിച്ചു. വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമം വൈകുന്നേരം 6 മണിക്ക് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237371/lumni-reunited)