---
title: "ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ കുടുംബങ്ങളുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണം: തിരുവട്ടൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി"
english_title: "Thiruvatur Ward Congress Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237369/thiruvatur-ward-congress-committee"
published_at: "2024-09-23T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0e6dba3f78_news-card.jpg"
keywords: []
---

# ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ കുടുംബങ്ങളുടെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണണം: തിരുവട്ടൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പരിയാരം :** വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ പട്ടയം പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് തിരുവട്ടൂർ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ വി ടി മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.

## Article Content

**പരിയാരം :** വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന ആവുങ്ങും പൊയിൽ പള്ളിത്തട്ട് പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ പട്ടയം പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് തിരുവട്ടൂർ വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ വി ടി മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽ അമിൻ ,കെ പി രാജു ഷൈനി ഗംഗാധരൻ, കെ.പി.റെന്നി ,കെ രാഘവൻ എന്നിവർ പ്രസംഗിച്ചു .ഭാരവാഹികളായി കെ.രാഘവൻ (പ്രസിഡണ്ട്), ടി.സുനിൽകുമാർ, കെ. ധന്യ, വി. സുനിൽ (വൈസ് പ്രസിഡന്റ്), കെ.ആർ റെന്നി , യു ലീല (ജനറൽസെക്രട്ടറി), കെ. ലക്ഷ്മി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237369/thiruvatur-ward-congress-committee)