---
title: "ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ യൂസേഴ്സ് ഫോറം കേരള പയ്യന്നൂർ സൈക്കിൾ റാലി സംഘടിപ്പിച്ചു"
english_title: "Cycle Rally was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237368/cycle-rally-was-organized"
published_at: "2024-09-23T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0e60f9a1cd_news-card.jpg"
keywords: []
---

# ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ യൂസേഴ്സ് ഫോറം കേരള പയ്യന്നൂർ സൈക്കിൾ റാലി സംഘടിപ്പിച്ചു

> **Lead Summary:** സപ്തംബർ 22 ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ യൂസേഴ്സ് ഫോറം കേരള പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ ദേശീയ സൈക്കിൾ ദിന റാലിയും ആദരിക്കൽ ചടങ്ങും അന്നൂർ അമ്പല പരിസരത്ത് നടന്നു. പരിപാടി പയ്യന്നൂർ നഗരസഭ കൗൺസിലർ എ രൂപേഷ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ ദിന റാലി മാധ്യമപ്രവർത്തകൻ ടി ബാബു പഴയങ്ങാടി ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

സപ്തംബർ 22 ദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ യൂസേഴ്സ് ഫോറം കേരള പയ്യന്നൂരിന്റെ ആഭിമുഖ്യത്തിൽ ദേശീയ സൈക്കിൾ ദിന റാലിയും ആദരിക്കൽ ചടങ്ങും അന്നൂർ അമ്പല പരിസരത്ത് നടന്നു. പരിപാടി പയ്യന്നൂർ നഗരസഭ കൗൺസിലർ എ രൂപേഷ് ഉദ്ഘാടനം ചെയ്തു. സൈക്കിൾ ദിന റാലി മാധ്യമപ്രവർത്തകൻ ടി ബാബു പഴയങ്ങാടി ഫ്ലാഗ് ഓഫ് ചെയ്തു.

ചടങ്ങിൽ രക്ഷാധികാരി കെ രാമചന്ദ്രൻ അധ്യക്ഷനായി കോഡിനേറ്റർ വിവി ശിവരാമൻ സ്വാഗതം പറഞ്ഞു . ചടങ്ങിൽ 90 വയസ്സ് കഴിഞ്ഞ ഉദിനൂരിലെ തെക്ക് പുറത്തെ കെ പി കുഞ്ഞമ്പു ,കുപ്ലേരി ഗോപിനാഥൻ എന്നിവരെ പൊന്നാടയണീച്ച്, മൊമെൻ്റോ നൽകിയും ആദരിച്ചു.ഭാസ്കരൻ വെള്ളൂർ, സുഭദ്ര കെ കെ ,ടി പി കുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി എം സതീഷ് ബാബു നന്ദിയും പറഞ്ഞു. സൈക്കിൾ റാലി അന്നൂർ അമ്പല പരിസരത്ത് നിന്നും ആരംഭിച്ച്തായിനേരി തുളുവന്നൂർ, കാരാ,തലിച്ചാലം, തങ്കയം മുക്ക് ,തട്ടാർക്കടവ് പാലം വഴി കണ്ടക്കോരൻമുക്കിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237368/cycle-rally-was-organized)