---
title: "യുവാക്കൾക്ക് മർദനം: പരിയാരം പൊലീസ് കേസെടുത്തു "
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237329/case"
published_at: "2024-09-22T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f045f5a4ac7_images-2022-03-21T154448.728.jpeg.jpg"
keywords: []
---

# യുവാക്കൾക്ക് മർദനം: പരിയാരം പൊലീസ് കേസെടുത്തു 

> **Lead Summary:** പരിയാരം: കാറിന്റെ എക്‌സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കം, മൂന്നുപേരെ മര്‍ദ്ദിച്ചതായി പരാതി.ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ.ജസീറിനാണ് മര്‍ദ്ദനമേറ്റത്. ഏഴിലോട് കാര്‍പോയിന്റ് എന്ന അസസറീസ് കടയില്‍ വെച്ച് കുന്നരുവിലെ ദിജിനാണ് മര്‍ദ്ദിച്ചത്.

## Article Content

പരിയാരം: കാറിന്റെ എക്‌സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കം, മൂന്നുപേരെ മര്‍ദ്ദിച്ചതായി പരാതി.ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ.ജസീറിനാണ് മര്‍ദ്ദനമേറ്റത്. ഏഴിലോട് കാര്‍പോയിന്റ് എന്ന അസസറീസ് കടയില്‍ വെച്ച് കുന്നരുവിലെ ദിജിനാണ് മര്‍ദ്ദിച്ചത്.

ജസീറിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുക്കളായ അയൂബ്, ഇസ്മായില്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു.21 ന് വൈകുന്നേരം 6 മണിക്കായിരുന്നു സംഭവം. പരിയാരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237329/case)