ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ

ഇനി ഷിരൂരിലേക്ക് ഇല്ല; അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് ഈശ്വർ മൽപെ
Sep 22, 2024 07:38 PM | By Sufaija PP

ഷിരൂർ: അർജുന്റെ ലോറി കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ അറിയിച്ചു. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്.

അതുകൂടാതെ ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡ്രൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തിരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.

അതേസമയം തിരച്ചില്‍ മൂന്നാം ദിവസവും അര്‍ജുന്റെ ട്രക്കിന്റേതെന്ന് ഉറപ്പിക്കാവുന്ന ഒന്നും കണ്ടെത്തിയില്ല. ഇന്ന് കണ്ടെത്തിയ ലോഹഭാഗവും ഹൈഡ്രോളിക് ജാക്കിയും അര്‍ജുന്റെ ലോറിയുടേതല്ലെന്നാണ് ലോറിയുടമ വ്യക്തമാക്കിയത്. നാളെ വരെ തിരച്ചില്‍ നടത്താനാണ് ഡ്രഡ്ജറിന്‍റെ കരാര്‍. ഡ്രഡ്ജറിന്‍റെ കരാർ അവസാനിക്കുന്നതോടെ തിരച്ചിൽ തുടരുന്നത് എങ്ങിനെയെന്ന് വ്യക്തമല്ല.

Ishwar Malpe stops trying to find Arjun

Next TV

Related Stories
ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

Sep 22, 2024 10:01 PM

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം

ഷിരൂർ തെരച്ചിലിനിടെ പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന്...

Read More >>
യുവാക്കൾക്ക് മർദനം: പരിയാരം പൊലീസ് കേസെടുത്തു

Sep 22, 2024 09:59 PM

യുവാക്കൾക്ക് മർദനം: പരിയാരം പൊലീസ് കേസെടുത്തു

യുവാക്കൾക്ക് മർദനം: പരിയാരം പൊലീസ് കേസെടുത്തു...

Read More >>
കേരളത്തില്‍ വീണ്ടും മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Sep 22, 2024 07:40 PM

കേരളത്തില്‍ വീണ്ടും മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വീണ്ടും മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ...

Read More >>
യംഗ് ബ്രദേർസ് കയറ്റീൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.

Sep 22, 2024 03:09 PM

യംഗ് ബ്രദേർസ് കയറ്റീൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.

യംഗ് ബ്രദേർസ് കയറ്റീൽ നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം...

Read More >>
മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Sep 22, 2024 03:06 PM

മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം...

Read More >>
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്

Sep 22, 2024 12:01 PM

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് അന്വേഷണ റിപ്പോർട്ട്

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന് അന്വേഷണ...

Read More >>
Top Stories










News Roundup






Entertainment News