---
title: "മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "Matul CH Muhammad Koyasmaraka Govt: Higher Secondary School "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237262/matul-ch-muhammad-koyasmaraka-govt-higher-secondary-school"
published_at: "2024-09-22T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efe51c01b4b_news-card.jpg"
keywords: []
---

# മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ 1984 - 85 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു. അന്നത്തെ അധ്യാപകരെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.

## Article Content

മാട്ടൂൽ സി എച്ച് മുഹമ്മദ് കോയസ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ 1984 - 85 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു. അന്നത്തെ അധ്യാപകരെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഗമം രാജമ്മതച്ചൻ ഉദ്ഘാടനം ചെയ്തു. വിപികെ അബ്ദുൾ സലാം അധ്യക്ഷനായി. തുളസി, ശ്യാമള , രവിദാസ്, മുഹമ്മദ് കുഞ്ഞി, റോസാ ജോർജ്, ഗോപാലൻ,ചന്ദ്രൻ ,രവി എന്നിവരെ പൊന്നാടയണിച്ചും, ഉപഹാരം നൽകിയും ആദരിച്ചു..രാജീവൻ കെവി , പ്രധാന അധ്യാപകൻമുഹമ്മദ് ബഷീർ ,അജിത കെ വി , നൂറുദ്ദീൻ, അബ്ദുൾ ജബ്ബാർ, പി പി മുസ്തഫ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ കെ രാജീവൻ സ്വാഗതവും പ്രസീദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237262/matul-ch-muhammad-koyasmaraka-govt-higher-secondary-school)