---
title: "വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 50 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിലായി"
english_title: "liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237219/liquer"
published_at: "2024-09-22T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66efb91e5952d_news-card.jpg"
keywords: []
---

# വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 50 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിലായി

> **Lead Summary:** പയ്യന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ വി. സുരേഷും പാർട്ടിയും പയ്യന്നുർ താലൂക്കിൽ പുളിങ്ങോം രാജഗിരി കാനം വയലിൽ മാത്യു ഫിലിപ്പ് എന്നയാളെ വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച 50 ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു.

## Article Content

പയ്യന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ വി. സുരേഷും പാർട്ടിയും പയ്യന്നുർ താലൂക്കിൽ പുളിങ്ങോം രാജഗിരി കാനം വയലിൽ മാത്യു ഫിലിപ്പ് എന്നയാളെ വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച 50 ലിറ്റർ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തു.

ഒരു അബ്കാരി കേസ് എടുത്തു. പാർട്ടിയിൽ അസി :എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) എ.അസിസ്, പ്രിവന്റീവ് ഓഫിസർ( ഗ്രേഡ് ) ഇബ്രാഹിം ഖലീൽ എസ്. എ. പി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ ശരത് കെ, വിനീഷ് കെ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237219/liquer)