---
title: "കാറിൽ കടത്തുകയായിരുന്ന 60 ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിലായി"
english_title: "A middle-aged man was caught "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237116/a-middle-aged-man-was-caught"
published_at: "2024-09-21T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eeda319a40e_news-card-Recovered.jpg"
keywords: []
---

# കാറിൽ കടത്തുകയായിരുന്ന 60 ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിലായി

> **Lead Summary:** ആലക്കോട് എക്സ്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഗിരീഷ്.കെ.വിയും പാർട്ടിയും നടത്തിയ റെയ്ഡിൽ നടുവിൽ ഒറ്റത്തൈയിൽ വെച്ച് KL.59. M 8390 നമ്പർ കാറിൽ 60 ലിറ്റർ ചാരായം കടത്തികൊണ്ടു വന്ന ഒറ്റത്തൈ താമസക്കാരനായ തെങ്ങുംപള്ളിൽ ബിജു തോമസ് എന്നയാളെ അറസ്റ്റു ചെയ്ത് കേസ്സെടുത്തു .

## Article Content

ആലക്കോട് എക്സ്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഗിരീഷ്.കെ.വിയും പാർട്ടിയും നടത്തിയ റെയ്ഡിൽ നടുവിൽ ഒറ്റത്തൈയിൽ വെച്ച് KL.59. M 8390 നമ്പർ കാറിൽ 60 ലിറ്റർ ചാരായം കടത്തികൊണ്ടു വന്ന ഒറ്റത്തൈ താമസക്കാരനായ തെങ്ങുംപള്ളിൽ ബിജു തോമസ് എന്നയാളെ അറസ്റ്റു ചെയ്ത് കേസ്സെടുത്തു .

ഒറ്റത്തൈ ടൗണിൽ ചാരായ വില്പന നടത്തികൊണ്ടിരുന്ന ബിജു തോമസിനെക്കുറിച്ച് ആലക്കോട് റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) തോമസ് .ടി.കെ ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

കേസ്സ് കണ്ടെടുത്ത പാർട്ടിയിൽ AEI (G) മാരായ തോമസ്. ടി.കെ. ബിജു . വി. വി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )പ്രദീപ് കുമാർ. സി,CEO മാരായ ധനേഷ്. വി. പ്രണവ്. ടി, സബീഷ് ടി. പി ,ഷൈജു കെ.വി ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237116/a-middle-aged-man-was-caught)