---
title: "അറിവരങ്ങ് രണ്ടാം ഘട്ട പരീക്ഷ നാളെ "
english_title: "Exam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236967/exam"
published_at: "2024-09-21T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee45deabc4d_IMG-20240921-WA0049.jpg"
keywords: []
---

# അറിവരങ്ങ് രണ്ടാം ഘട്ട പരീക്ഷ നാളെ 

> **Lead Summary:** **തോട്ടിക്കൽ: **വൈജ്ഞാനിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് ഗമിക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച് പരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10 മണിക്ക് സൂപ്പർവൈസർമാർക്കുള്ള പരീക്ഷ കിറ്റ് വിതരണവും അറിവരങ്ങ് സ്വീറ്റ് വിതരണ ഉദ്ഘാടനവും നടക്കും. 1.50 മുതൽ അഡ്മിഷൻ പരിശോധന ആരംഭിക്കും.

## Article Content

**തോട്ടിക്കൽ: **വൈജ്ഞാനിക രംഗത്ത് നൂതന പദ്ധതികളുമായി മുന്നോട്ട് ഗമിക്കുന്ന തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അറിവരങ്ങ് ടാലെന്റ് സെർച്ച് പരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 3.30 വരെ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10 മണിക്ക് സൂപ്പർവൈസർമാർക്കുള്ള പരീക്ഷ കിറ്റ് വിതരണവും അറിവരങ്ങ് സ്വീറ്റ് വിതരണ ഉദ്ഘാടനവും നടക്കും. 1.50 മുതൽ അഡ്മിഷൻ പരിശോധന ആരംഭിക്കും.

400 ലധികം പേർ പങ്കെടുക്കുന്ന പരീക്ഷയിൽ വിദ്യാർഥികൾക്ക് പുറമെ വീട്ടമ്മമാർ, അധ്യാപകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ, മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ ഭാഗമാവും. മൂന്നാം ക്ലാസ്സ് മുതൽ 60 വയസ് വരെയുള്ളവർ പരീക്ഷയെഴുതും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ ഷാക്കിർ തോട്ടിക്കൽ, ജനറൽ കൺവീനർ യു. എം ഉനൈസ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236967/exam)