---
title: "കണ്ണപുരം യങ് ബ്രദേഴ്സ് കയറ്റീലിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "onam celebration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236960/onam-celebration"
published_at: "2024-09-21T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee3e1fabe14_news-card.jpg"
keywords: []
---

# കണ്ണപുരം യങ് ബ്രദേഴ്സ് കയറ്റീലിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണപുരം കയറ്റീലിലെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ യംഗ് ബ്രദേർസ് കയറ്റീൽ ഓണാവേശം 2K24 സംഘടിപ്പിച്ചു. ടി എം ഉണ്ണികൃഷ്ണൻ്റെ സ്മരണയ്ക്ക് ജില്ലാതല ക്രോസ് കൺട്രി മത്സരം, ക്ലബ്ബ് മെമ്പർ എൻ വിനോദിൻ്റെ സ്മരണയ്ക്ക് പൂക്കള മത്സരം.

## Article Content

കണ്ണപുരം കയറ്റീലിലെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ സജീവമായ യംഗ് ബ്രദേർസ് കയറ്റീൽ ഓണാവേശം 2K24 സംഘടിപ്പിച്ചു. ടി എം ഉണ്ണികൃഷ്ണൻ്റെ സ്മരണയ്ക്ക് ജില്ലാതല ക്രോസ് കൺട്രി മത്സരം, ക്ലബ്ബ് മെമ്പർ എൻ വിനോദിൻ്റെ സ്മരണയ്ക്ക് പൂക്കള മത്സരം.

അനുമോദനങ്ങൾ, തുടർന്ന് രസകരമായ കലാ കായിക മൽസരങ്ങളും സംഘടിപ്പിച്ചുകൊണ്ട് ഈ വർഷത്തെ ഓണാഘോഷം നാടിൻ്റെ ഉത്സവമാക്കി മാറ്റി. ക്രോസ് കൺട്രി മത്സരത്തിൽ ജോബിൻ ഇരിട്ടി ഒന്നാം സ്ഥാനവും സുനീഷ് തലശ്ശേരി രണ്ടാം സ്ഥാനവും, പൂക്കള മത്സരത്തിൽ ആഷ്മി അജേഷ് ഒന്നാം സമ്മാനവും ശിവപ്രിയ കവിണിശ്ശേരി രണ്ടാം സമ്മാനവും നേടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236960/onam-celebration)