---
title: "എസ്.ഡി.പി.ഐ. തളിപ്പറമ്പ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "SDPI Taliparamba Constituency "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236816/sdpi-taliparamba-constituency"
published_at: "2024-09-20T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed3caf25d14_news-card.jpg"
keywords: []
---

# എസ്.ഡി.പി.ഐ. തളിപ്പറമ്പ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **തളിപ്പറമ്പ: **എസ്.ഡി.പി.ഐ. തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സഭ സംഘടിപ്പിച്ചു. മയ്യിൽ വ്യാപാര ഭവനിൽ നടന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ ജനകീയ ബദൽ രാഷ്ട്രീയം ഉയർന്നു വരേണ്ടതുണ്ടെന്നും ആ രാഷ്ട്രീയ നയ സമീപനങ്ങളാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അത് രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

## Article Content

**തളിപ്പറമ്പ: **എസ്.ഡി.പി.ഐ. തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിനിധി സഭ സംഘടിപ്പിച്ചു. മയ്യിൽ വ്യാപാര ഭവനിൽ നടന്ന പ്രതിനിധി സഭ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഫാസിസ്റ്റ് വിരുദ്ധ ജനകീയ ബദൽ രാഷ്ട്രീയം ഉയർന്നു വരേണ്ടതുണ്ടെന്നും ആ രാഷ്ട്രീയ നയ സമീപനങ്ങളാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അത് രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് എം.മുഹമ്മദലി അധ്യക്ഷത വഹിച്ചു . സെക്രട്ടറി ജാഫർ ചേലേരി 2021- 24 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇർഷാദ് സി(പ്രസിഡൻ്റ്), ഇഖ്ബാൽ പി (വൈസ് പ്രസിഡൻ്റ്), മുസ്തഫ കെ സെക്രട്ടറി, ഇസ്ഹാഖ് മലപ്പട്ടം (ജോയിന്റ് സെക്രട്ടറി), മുഹമ്മദലി എം ട്രഷറർ, റഫീഖ് മയ്യിൽ, ജാഫർ ചേലേരി എന്നിവർ അംഗങ്ങളായി 2024- 27 കാലയളവിലേ ക്കുള്ള പുതിയ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ മുസ്തഫ നാറാത്ത് . ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ,എസ്ഡിട്ടിയു ജില്ലാ വൈസ് പ്രസിഡൻ്റ് മാത്യൂ, ജില്ല കമ്മറ്റി അംഗം ഷുക്കൂർ മാങ്കടവ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇർഷാദ് സി സദസ്സിനെ അഭിസംബോധന ചെയ്തു. സെക്രട്ടറി മുസ്തഫ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236816/sdpi-taliparamba-constituency)