---
title: "പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ്  സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെഗാ ക്വിസ് ഫൈനൽ മത്സരവും ഓണാഘോഷവും സപ്തംബർ 22 ന് ഞായറാഴ്ച നടക്കും"
english_title: " Kottaram Brothers Arts and sports club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236758/kottaram-brothers-arts-and-sports-club"
published_at: "2024-09-20T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed150d9bd21_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ്  സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെഗാ ക്വിസ് ഫൈനൽ മത്സരവും ഓണാഘോഷവും സപ്തംബർ 22 ന് ഞായറാഴ്ച നടക്കും

> **Lead Summary:** **തളിപ്പറമ്പ: ** പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെഗാ ക്വിസ് ഫൈനൽ മത്സരവും ഓണാഘോഷവും സപ്തംബർ 22 ന് ഞായറാഴ്ച നടക്കും. ക്ലബ്ബിൻ്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിന്ന പത്ത് വ്യത്യസ്ത വിഷയ തല ക്വിസ്സ് മത്സരങ്ങളിൽ അമ്പതോളം മത്സരാർത്ഥികളിൽ നിന്നും പോരാടി വിജയിച്ച അവസാന പത്ത് വിജയികളുടെ ഫൈനൽ മത്സരമാണ് നടക്കുക .

## Article Content

**തളിപ്പറമ്പ: ** പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മെഗാ ക്വിസ് ഫൈനൽ മത്സരവും ഓണാഘോഷവും സപ്തംബർ 22 ന് ഞായറാഴ്ച നടക്കും. ക്ലബ്ബിൻ്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിന്ന പത്ത് വ്യത്യസ്ത വിഷയ തല ക്വിസ്സ് മത്സരങ്ങളിൽ അമ്പതോളം മത്സരാർത്ഥികളിൽ നിന്നും പോരാടി വിജയിച്ച അവസാന പത്ത് വിജയികളുടെ ഫൈനൽ മത്സരമാണ് നടക്കുക .

ഞായറാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരം ഹാളിൽ നടക്കുന്ന മത്സരത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി രതീഷ് കുമാർ ക്വിസ്സ് മാസ്റ്ററായിരിക്കും. ഉച്ചക്ക് 12 മണിക്ക് തളിപ്പറമ്പ് നോർത്ത് എ ഇ ഒ : കെ മനോജ് കുമാർ സമ്മാനദാനം നിർവ്വഹിക്കും. ഉച്ചക്ക് രണ്ട് മണി മുതൽ കുട്ടിക്കുന്ന് മൈതാനിയിൽ വെച്ച് വിവിധ കായിക മത്സരങ്ങളും സൗഹൃദ കമ്പവലി മത്സരവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236758/kottaram-brothers-arts-and-sports-club)