---
title: "എംഎസ്എഫ് മെഡിഫെഡിന് സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുത്തു"
english_title: "msf medifed state committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23666/msf-medifed-state-committee"
published_at: "2022-01-31T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7e90864930_news card.jpg"
keywords: []
---

# എംഎസ്എഫ് മെഡിഫെഡിന് സംസ്ഥാന കമ്മിറ്റി തെരെഞ്ഞെടുത്തു

> **Lead Summary:** **കോഴിക്കോട്:**എംഎസ്എഫ് മെഡിക്കൽ പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ വിങ്ങായ മെഡിഫെഡ് സംസ്ഥാന കൗൺസിൽ യോഗം നടന്നു.യോഗം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:**എംഎസ്എഫ് മെഡിക്കൽ പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ വിങ്ങായ മെഡിഫെഡ് സംസ്ഥാന കൗൺസിൽ യോഗം നടന്നു.യോഗം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ മേഖലയിലെ വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കാനും അവരുടെ ഉന്നമനത്തിനും മെഡിഫെഡ് അനിവാര്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വിവിധ മെഡിക്കൽ പാരാമെഡിക്കൽ കോളേജുകളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി,ട്രഷറർ സി.കെ നജാഫ്,സെക്രട്ടറിമാരായ അഷർ പെരുമുക്ക്,അഡ്വ:അൽത്താഫ് സുബൈർ,മെഡിഫെഡ് മുൻ ഭാരവാഹികളായ ഡോ:വി.ഇ സിറാജ് എന്നിവർ സംസാരിച്ചു.ഡോ:കബീർ അധ്യക്ഷത വഹിച്ചു,,കെ.കെ നവാസ് ഷെരീഫ് സ്വാഗതവും അജ്മൽ ഉമ്മിണിയാട്ടിൽ നന്ദിയും പറഞ്ഞു.

ചെയർമാനായി ഡോ:അബ്ദുൽ കബീർ പി.ടി എംഡിഎസിനെയും (ശ്രീകണ്ഠാപുരം) ജനറൽ കൺവീനറായി അജ്മൽ ഉമ്മിണിയാട്ടിലിനേയും ട്രഷററായി ഡോ:അനസിനേയും തെരഞ്ഞെടുത്തു.

സഫ്വാന പാർവീൻ.പി.ടി,ജസീം ബിൻ മുഹമ്മദ്,നാസിമുദ്ധീൻ,മുഹമ്മദ് ഷാജി.കെ.ടി,ഫൈറൂസ്,മുഹമ്മദ് ആഷിക് പി.എം എന്നിവരെ വൈസ് ചർമാന്മാരായും ഷിബിന എം.കെ,നിഹാദ് ബാദിരിയ്യ,സഹൽ കെ.പി,നൗഫൻ കെ.കെ,ഫീസിയ ഹബീബ്,അംജദ് റഹ്മാൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23666/msf-medifed-state-committee)