---
title: "അമേരിക്കയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി"
english_title: "job froud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236542/job-froud"
published_at: "2024-09-19T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebb7cd1969d_download_(1).jfif"
keywords: []
---

# അമേരിക്കയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി

> **Lead Summary:** **നടുവില്‍: **അമേരിക്കയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് 3,42,930 രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജോസഫ് ഡീനിയേലിന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്. നടുവില്‍ മുണ്ടക്കല്‍ വീട്ടില്‍ ജോസഫ് മുണ്ടക്കലിന്റെ പരാതിയിലാണ് കേസ്.

## Article Content

**നടുവില്‍: **അമേരിക്കയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് 3,42,930 രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജോസഫ് ഡീനിയേലിന്റെ പേരിലാണ് കുടിയാന്‍മല പോലീസ് കേസെടുത്തത്. നടുവില്‍ മുണ്ടക്കല്‍ വീട്ടില്‍ ജോസഫ് മുണ്ടക്കലിന്റെ പരാതിയിലാണ് കേസ്.

ജോസഫിന്റെ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇരുവരുടെയും പേരിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക് നടുവില്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നും 2022 ഏപ്രില്‍ 12 നും 2023 മാര്‍ച്ച് 22 നും ഇടയിലുള്ള ദിവസങ്ങളില്‍ ജോസഫ് ഡാനിയേല്‍ നിര്‍ദ്ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നല്‍കിയത്. എന്നാല്‍ ജോലിയോ പണമോ തിരിച്ചുകിട്ടിയില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236542/job-froud)