---
title: "എം വി ഗോവിന്ദൻ മാസ്റ്ററും കുടുംബവും ഓസ്ട്രേലിയൻ പര്യടനത്തിൽ"
english_title: "MV Govindan Master and family on Australian tour"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236327/mv-govindan-master-and-family-on-australian-tour"
published_at: "2024-09-18T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea56d14b8e4_Untitled-2-web.jpg"
keywords: []
---

# എം വി ഗോവിന്ദൻ മാസ്റ്ററും കുടുംബവും ഓസ്ട്രേലിയൻ പര്യടനത്തിൽ

> **Lead Summary:** **തിരുവനന്തപുരം: **സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍. കഴിഞ്ഞ ദിവസമാണ് ​ഗോവിന്ദൻ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടത്. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എംവി ​ഗോവിന്ദൻ പങ്കെടുക്കും.

## Article Content

**തിരുവനന്തപുരം: **സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍. കഴിഞ്ഞ ദിവസമാണ് ​ഗോവിന്ദൻ കുടുംബത്തോടൊപ്പം യാത്ര പുറപ്പെട്ടത്. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ന്‍, പെര്‍ത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ എംവി ​ഗോവിന്ദൻ പങ്കെടുക്കും.

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 24-ന് ​ഗോവിന്ദൻ തിരിച്ചെത്തും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു. യെച്ചൂരിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയിൽ പങ്കെടുക്കാനായത് കൊണ്ട് അതിൽ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നുമാണ് സിപിഎം വിശദീകരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236327/mv-govindan-master-and-family-on-australian-tour)