---
title: " പയ്യന്നൂരിൽ നിരോധിത മാരക മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍"
english_title: "drug related arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23606/drug-related-arrest"
published_at: "2022-01-31T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f793a346471_news card.jpg"
keywords: []
---

#  പയ്യന്നൂരിൽ നിരോധിത മാരക മയക്കു മരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

> **Lead Summary:** **പയ്യന്നൂർ:** നിരോധിത മാരക മയക്കു മരുന്നുമായി പയ്യന്നൂരിൽ രണ്ട് യുവാക്കള്‍ പിടിയില്‍. പയ്യന്നൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.വൈശാഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തി കൊണ്ട് വന്ന 4.450 കിലോഗ്രാം മെത്തഫിറ്റമിനുമായാണ് യുവാക്കൾ പിടിയിലായത്.

## Article Content

**പയ്യന്നൂർ:** നിരോധിത മാരക മയക്കു മരുന്നുമായി പയ്യന്നൂരിൽ രണ്ട് യുവാക്കള്‍ പിടിയില്‍. പയ്യന്നൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.വൈശാഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ടൗണില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തി കൊണ്ട് വന്ന 4.450 കിലോഗ്രാം മെത്തഫിറ്റമിനുമായാണ് യുവാക്കൾ പിടിയിലായത്.

പയ്യന്നൂര്‍ ചിറ്റാരിക്കൊവ്വല്‍ കെ എ ഹൗസില്‍ അബ്ദുള്ള എം.ടി. പി യുടെ മകന്‍ അബ്ഷാദ് പി (22), പയ്യന്നൂര്‍ പെരുമ്പയിലെ ഓലക്കെന്റെകത്ത് വീട്ടില്‍ അബ്ദുള്ള മകന്‍ അബ്ദുള്‍ മുഹൈമിന്‍ (22) എന്നിവർക്കെതിരെ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു.

പ്രതികള്‍ സഞ്ചരിച്ച കെ എൽ 46 എൽ 2100 ഹ്യുണ്ടായി കാറും കസ്റ്റഡിയില്‍ എടുത്തു. പിടിയിലായ അബ്ഷാദ് മേഖലയിലെ കഞ്ചാവുമായി ബന്ധപ്പെട്ട് പ്രധാന വില്‍പ്പനക്കാരനാണ്. ചിറ്റാരി കൊവ്വല്‍ ഭാഗത്തെ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ രഹസ്യഅന്വേഷണത്തെ തുടർന്നാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികളെ ജെഎഫ്സിഎം കോടതി പയ്യന്നുര്‍ റിമാന്‍ഡ് ചെയ്തു. അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ യൂനസ്.എം, പ്രിവെന്റിവ് ഓഫീസര്‍ മാരായ മനോജ്.വി, സജിത് കുമാര്‍.പി.എം.കെ., ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ പീതാംബരന്‍, സുരേഷ് ബാബു, ഖാലിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജു, വിജിത്ത്, സന്തോഷ്, സജിന്‍, സൂരജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുനിത എന്നിവർ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23606/drug-related-arrest)