---
title: "ആർ.എസ്സ്.എസ്. നേതാവിന്റെ വീട്ടിൽ സ്ഫോടനം, സമഗ്രന്വേഷണം നടത്തണം; പോപുലർ ഫ്രണ്ട്"
english_title: "popular frnd of india"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23604/popular-frnd-of-india"
published_at: "2022-01-31T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7919c106c4_news card.jpg"
keywords: []
---

# ആർ.എസ്സ്.എസ്. നേതാവിന്റെ വീട്ടിൽ സ്ഫോടനം, സമഗ്രന്വേഷണം നടത്തണം; പോപുലർ ഫ്രണ്ട്

> **Lead Summary:** **പെരിങ്ങോം :** കാങ്കോൽ ആലക്കാട് RSS പയ്യന്നൂർ ഖണ്ഡ കാര്യവാഹ് ബിജുവിന്റെ വീട്ടിൽ നടന്ന സ്ഫോടനത്തെ കുറിച്ച് സമഗ്രന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പെരിങ്ങോം :** കാങ്കോൽ ആലക്കാട് RSS പയ്യന്നൂർ ഖണ്ഡ കാര്യവാഹ് ബിജുവിന്റെ വീട്ടിൽ നടന്ന സ്ഫോടനത്തെ കുറിച്ച് സമഗ്രന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

  സമാനമായ രീതിയിൽ ഇതിന് മുൻമ്പുംകൊലപാതക കേസിൽ പ്രതിയായ ബിജുവിന്റെ വീട്ടിൽ സ്ഫോടനം നടന്നിട്ടുണ്ട് അന്ന് മാതാവിന് പരിക്കേറ്റിരുന്നു. RSS കേന്ദ്രമായ പ്രതിയുടെ വീട്ടിൽ നടന്ന സ്ഫോടനം രഹസ്യമാക്കി വെയ്ക്കുകയും അന്യ ജില്ലയിൽ ചികത്സ തേടിയതും ബോംബ് നിർമാണത്തിനിടയിലാണ് സ്ഫോടനം നടന്നതെന്ന സംശയം ബലപ്പെടുകയാണ്.

കലാപം സൃഷ്ടിച്ച് നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള RSS ന്റെ ആയുധ ശേഖരണം കണ്ടെത്താൻ സർക്കാരും പോലീസും തയ്യാറാവണമെന്നും പോപുലർ ഫ്രണ്ട് പെരിങ്ങോം ഏരിയ കമിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23604/popular-frnd-of-india)