---
title: "ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ, ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തി"
english_title: "his wife and children poisoned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235858/his-wife-and-children-poisoned"
published_at: "2024-09-16T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7b4d29d49e_download_(2).jfif"
keywords: []
---

# ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ, ഭാര്യയെയും മക്കളെയും വിഷം അകത്തു ചെന്ന നിലയിൽ കണ്ടെത്തി

> **Lead Summary:** **നീലേശ്വരം: **ഭാര്യക്കും രണ്ട് മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ഗൃഹനാഥന്‍ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചു. നീലേശ്വരം തട്ടാച്ചേരിയിലെ കൂലോറോഡിലെ കോട്ടവളപ്പില്‍ മനയത്ത് വിജയന്‍ആണ് മരിച്ചത്. മടിക്കൈ പൂത്തക്കാലിലെ വീട്ടിലാണ് സംഭവം നടന്നത്.

## Article Content

**നീലേശ്വരം: **ഭാര്യക്കും രണ്ട് മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ഗൃഹനാഥന്‍ വീട്ടുവരാന്തയില്‍ തൂങ്ങിമരിച്ചു. നീലേശ്വരം തട്ടാച്ചേരിയിലെ കൂലോറോഡിലെ കോട്ടവളപ്പില്‍ മനയത്ത് വിജയന്‍ആണ് മരിച്ചത്. മടിക്കൈ പൂത്തക്കാലിലെ വീട്ടിലാണ് സംഭവം നടന്നത്.

ഭാര്യ ലക്ഷ്മി(46), മക്കളായ ലയന(18) വിശാല്‍(16) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. പരേതരായ അമ്പു-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരന്‍: രവീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235858/his-wife-and-children-poisoned)