---
title: "ഞായറാഴ്ച നിയന്ത്രണം തുടരണോ? സി കാറ്റഗറിയിലെ ഇളവുകൾ: ഇന്ന് കോവിഡ് അവലോകനയോഗം"
english_title: "covid meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23582/covid-meeting"
published_at: "2022-01-31T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f7795dcbbe8_bus.jpg"
keywords: []
---

# ഞായറാഴ്ച നിയന്ത്രണം തുടരണോ? സി കാറ്റഗറിയിലെ ഇളവുകൾ: ഇന്ന് കോവിഡ് അവലോകനയോഗം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരണമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ യോ​ഗത്തിൽ തീരുമാനമുണ്ടാകും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരണമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ യോ​ഗത്തിൽ തീരുമാനമുണ്ടാകും.

രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയിൽ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. നിയന്ത്രണങ്ങൾ തിരുവനന്തപുരത്ത് ഫലം ചെയ്തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 

നിലവില്‍ എ,ബി,സി കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ തിയറ്ററുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിനു മുകളിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23582/covid-meeting)