---
title: "സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല, സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്"
english_title: "private bus strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23572/private-bus-strike"
published_at: "2022-01-31T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f772349b14a_cong.jpg"
keywords: []
---

# സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല, സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക് ; സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപം. 2 ദിവസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് ബസുടമകൾ സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് ബസ്സുടമകള്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ബസ്സുടമകളുടെ സംഘടനയായ AKBOA അറിയിച്ചു.

## Article Content

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ വീണ്ടും സമരത്തിലേക്ക് ; സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപം. 2 ദിവസത്തിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്ന് ബസുടമകൾ സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് ബസ്സുടമകള്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രൈവറ്റ് ബസ് ഉടമകള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കിയില്ലെന്ന് ബസ്സുടമകളുടെ സംഘടനയായ AKBOA അറിയിച്ചു.

പത്ത് ദിവസത്തിനുള്ളില്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. പ്രതിസന്ധിയെ തുടര്‍ന്ന് 4000 ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കേണ്ടി വന്നെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ഇപ്പോള്‍ നഷ്ടം സഹിച്ചാണ് പലരും സര്‍വീസുകള്‍ തുടരുന്നതെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി വ്യക്തമാക്കി. ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി തീരുമാനിച്ച്‌ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രകോപനത്തിന് കാരണം. വേൾഡ് വിഷൻ ന്യൂസ്. വിഷയത്തില്‍ തീരുമാനം ഉടന്‍ അറിയിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരം നടത്തുമെന്നും ബസ്സുടമകള്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23572/private-bus-strike)