---
title: "അബൂദാബി കെഎംസിസി കെയർ ആനുകൂല്യം  4 ലക്ഷം രൂപ കൈമാറി"
english_title: "abudabi kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23564/abudabi-kmcc"
published_at: "2022-01-31T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f76b377de38_acc.jpg"
keywords: []
---

# അബൂദാബി കെഎംസിസി കെയർ ആനുകൂല്യം  4 ലക്ഷം രൂപ കൈമാറി

> **Lead Summary:** **പാപ്പിനിശ്ശേരി: ** കഴിഞ്ഞ ഡിസംബറിൽ വിടപറഞ്ഞ അബൂദാബി കെഎംസിസി കെയർ മെമ്പറുടെ (റാഫി ടിപിപി ) കുടുംബത്തിന് അബൂദാബി കെഎംസിസി കെയർ ആനുകൂല്യമായ 4 ലക്ഷം രൂപ കീച്ചേരിയിൽ നടന്ന ചടങ്ങിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കെപി അബ്ദുൽ റഷീദിന് അബൂദാബി കെഎംസിസി സെക്രട്ടറി കെകെ അഷ്‌റഫ് കൈമാറി.

## Article Content

**പാപ്പിനിശ്ശേരി: ** കഴിഞ്ഞ ഡിസംബറിൽ വിടപറഞ്ഞ അബൂദാബി കെഎംസിസി കെയർ മെമ്പറുടെ (റാഫി ടിപിപി ) കുടുംബത്തിന് അബൂദാബി കെഎംസിസി കെയർ ആനുകൂല്യമായ 4 ലക്ഷം രൂപ കീച്ചേരിയിൽ നടന്ന ചടങ്ങിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കെപി അബ്ദുൽ റഷീദിന് അബൂദാബി കെഎംസിസി സെക്രട്ടറി കെകെ അഷ്‌റഫ് കൈമാറി.

5 വർഷത്തിലേറെയായി നടത്തി വരുന്ന കെയർ പദ്ധതിയിൽ പതിനായിത്തിലേറെ അംഗങ്ങളുണ്ട് നിലവിൽ. 2022 മുതൽ അംഗങ്ങൾക്ക് മരണാന്തര ആനുകൂല്യമായി 5 ലക്ഷം രൂപയാണ് നൽകുന്നത്, കൂടാതെ ചികിത്സാ സഹായം ഉൾപ്പെടെ നിരവധി സഹായങ്ങളും കെയർ മെമ്പർമാർക്ക് നൽകുന്നുണ്ട്.

കഴിഞ്ഞ ഏപ്രിൽ യുഎഇയിലേക്ക് ഫ്ലൈറ്റ് സർവീസ് നിർത്തിയപ്പോൾ നാട്ടിൽ നിന്ന് തിരിച്ചു വരുവാൻ കഴിയാത്ത 500 ലേറെ കെയർ മെമ്പർമാർക്ക് 5000 രൂപ വീതം 25 ലക്ഷം രൂപയുടെ സഹായങ്ങൾ നൽകിയത് അംഗങ്ങൾക്ക് ഏറെ സഹായമായതും ശ്രദ്ധേയവുമായിരുന്നു.

മുസ്ലിം ലീഗ് പഞ്ചായത്ത് ജന സെക്രട്ടറി ഒകെ മൊയ്‌തീൻ, പഞ്ചായത്ത് ബോർഡ് മെമ്പർമാരായ വി അബ്ദുൽ കരീം, സി എച്ച് അബ്ദുൽ സലാം, കെഎംസിസി പഞ്ചായത്ത് ഭാരവാഹികളായ സമീർ എംവി മാങ്കടവ്, നൗഷാദ് വിപി ഇല്ലിപ്പുറം, കെപി ഷഫീഖ്, കെഎംഎ ലത്തീഫ്, ഷാജഹാൻ മാട്ടൂൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23564/abudabi-kmcc)