---
title: "പട്ടുവം മംഗലശ്ശേരിയിലെ നവീകരിച്ച നവോദയ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു"
english_title: "navodaya vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235489/navodaya-vayanashala"
published_at: "2024-09-14T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e517019def8_news-card.jpg"
keywords: []
---

# പട്ടുവം മംഗലശ്ശേരിയിലെ നവീകരിച്ച നവോദയ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം മംഗലശേരിയിലെ നവീകരിച്ച നവോദയ ഗ്രന്ഥശാലയുടെ ഉദ്ഘടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: കെ വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു .

## Article Content

**തളിപ്പറമ്പ: ** പട്ടുവം മംഗലശേരിയിലെ നവീകരിച്ച നവോദയ ഗ്രന്ഥശാലയുടെ ഉദ്ഘടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: കെ വി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷത വഹിച്ചു .

തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, വാർഡ് മെമ്പർ പി അജിത്കുമാർ, പട്ടുവം പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ ടി മോഹനൻ, നവോദയ ഗ്രന്ഥശാല സ്ഥാപക സെക്രട്ടരി പി പി ലിബീഷ് എന്നിവർ പ്രസംഗിച്ചു. നവോദയ സെക്രട്ടറി ഇ പി അജിത്ത് സ്വാഗതവും നവോദയ പ്രസിഡന്റ് എ പ്രസന്ന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235489/navodaya-vayanashala)