---
title: "ഓണാഘോഷം അതിരുവിട്ടു, വാഹനത്തിൽ സാഹസിക യാത്ര, കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലെ 3 വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി"
english_title: " license of 3 students of Kanjirode Nehar Arts College cancelled."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235301/license-of-3-students-of-kanjirode-nehar-arts-college-cancelled"
published_at: "2024-09-13T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3f028ca3d7_news-card.jpg"
keywords: []
---

# ഓണാഘോഷം അതിരുവിട്ടു, വാഹനത്തിൽ സാഹസിക യാത്ര, കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലെ 3 വിദ്യാർത്ഥികളുടെ ലൈസൻസ് റദ്ദാക്കി

> **Lead Summary:** **കണ്ണൂര്‍: **ഓടുന്ന വാഹനത്തിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

## Article Content

**കണ്ണൂര്‍: **ഓടുന്ന വാഹനത്തിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്.

വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235301/license-of-3-students-of-kanjirode-nehar-arts-college-cancelled)