---
title: "സമയം പബ്ലിക്കേഷൻസിന്റെ ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം പത്മശ്രീ എസ് ആർ ഡി പ്രസാദ് നിർവഹിച്ചു"
english_title: "Padma Shri SRD Prasad launched the Onam Special Edition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235264/padma-shri-srd-prasad-launched-the-onam-special-edition"
published_at: "2024-09-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3d1e56eff8_news-card.jpg"
keywords: []
---

# സമയം പബ്ലിക്കേഷൻസിന്റെ ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം പത്മശ്രീ എസ് ആർ ഡി പ്രസാദ് നിർവഹിച്ചു

> **Lead Summary:** സമയം പബ്ലിക്കേഷൻസിന്റെ ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു പത്മശ്രീ എസ് ആർ ഡി പ്രസാദ് നിർവഹിച്ചു. ജഹനാര ആസ്മി പുസ്തകം ഏറ്റുവാങ്ങി .ചടങ്ങിൽ പ്രൊഫസർ ബി മുഹമ്മദ് അധ്യക്ഷനായി. ബാലകൃഷ്ണൻ കൊയ്യാൽ ആമുഖപ്രഭാഷണം നടത്തി.

## Article Content

സമയം പബ്ലിക്കേഷൻസിന്റെ ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനം കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്നു പത്മശ്രീ എസ് ആർ ഡി പ്രസാദ് നിർവഹിച്ചു. ജഹനാര ആസ്മി പുസ്തകം ഏറ്റുവാങ്ങി .ചടങ്ങിൽ പ്രൊഫസർ ബി മുഹമ്മദ് അധ്യക്ഷനായി. ബാലകൃഷ്ണൻ കൊയ്യാൽ ആമുഖപ്രഭാഷണം നടത്തി.

സംസ്ഥാനതലത്തിൽ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കഥാകാരൻ താഹാമാടായിയുടെ മകൾ ജഹനാരാ ആത്മിയെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു .തുടർന്ന് നടന്ന കതിവന്നൂർ വീരൻ വാക്കും പോരുളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കീച്ചേരിരാഘവൻ, പി വി രാമദാസ്, പ്രകാശൻ ചെങ്ങൽ , പ്രകാശ് വാടിക്കൽ, വിജയൻ കൂടാളി, മനോഹരൻ വെങ്ങരതുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235264/padma-shri-srd-prasad-launched-the-onam-special-edition)