---
title: "ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നിന്ന് നിരോധിത കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു"
english_title: "The District Enforcement Squad seized the banned drinking water"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235150/the-district-enforcement-squad-seized-the-banned-drinking-water"
published_at: "2024-09-12T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2f164356fc_news-card.jpg"
keywords: []
---

# ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നിന്ന് നിരോധിത കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു

> **Lead Summary:** **തളിപ്പറമ്പ :** ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ 1.5 ലക്ഷം രൂപ വില മതിക്കുന്ന നിരോധിത കുടിവെള്ള കുപ്പികൾ പിടികൂടി. കെ വി ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. ഷെഫീഖ് പി കെ യുടെ ഉടമസ്ഥതയിലുള്ള കെ വി ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് 679 കേസുകളിൽ സൂക്ഷിച്ചിരിക്കുന്ന 300 മില്ലിയുടെ 20370 കുപ്പികൾ പിടിച്ചെടുത്തത്.

## Article Content

**തളിപ്പറമ്പ :** ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ 1.5 ലക്ഷം രൂപ വില മതിക്കുന്ന നിരോധിത കുടിവെള്ള കുപ്പികൾ പിടികൂടി. കെ വി ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. ഷെഫീഖ് പി കെ യുടെ ഉടമസ്ഥതയിലുള്ള കെ വി ടി പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് 679 കേസുകളിൽ സൂക്ഷിച്ചിരിക്കുന്ന 300 മില്ലിയുടെ 20370 കുപ്പികൾ പിടിച്ചെടുത്തത്.

ഷോപ്പിൽ നിന്നും 200 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ ഒളിപ്പിച്ചു വച്ചിരുന്ന രീതിയിലാണ് നിരോധിത കുടിവെള്ള കുപ്പികൾ സ്‌ക്വാഡ് കണ്ടെത്തിയത്. പിടിച്ചെടുത്ത കുപ്പികൾ നഗരസഭ ഹരിത കർമ സേനയ്ക്ക് കൈമാറി. പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ്‌ പി പി, എൻഫോസ്‌മെന്റ് ഓഫീസർ രഘുവരൻ ടി. വി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രസിത പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235150/the-district-enforcement-squad-seized-the-banned-drinking-water)