---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കും "
english_title: "Ksrtc service restarted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23515/ksrtc-service-restarted"
published_at: "2022-01-30T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6b543c93cc_KSRTC_EPS.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കും 

> **Lead Summary:** തളിപ്പറമ്പ്: യാത്രാപ്രശ്നത്തിന് പരിഹാരമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു. തളിപ്പറമ്പ്-പാച്ചേനി-തിരുവട്ടൂർ- ചപ്പാരപ്പടവ്, വാരംകടവ്- പറശ്ശിനിക്കടവ്-തളിപ്പറമ്പ്, എന്നീ റൂട്ടുകളിലെ നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസുകളാണ് തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുന്നത്. കുടിയാന്മല-പെരുമ്പടവ് വഴി മംഗലാപുരം, കണ്ണൂർ- പെരുമാച്ചേരി-മയ്യിൽ-ശ്രീകണ്ഠാപുരം, ബസ് സർവീസുകൾ കഴിഞ്ഞയാഴ്ച മുതൽ പുനരാരംഭിച്ചിരുന്നു. 

## Article Content

തളിപ്പറമ്പ്: യാത്രാപ്രശ്നത്തിന് പരിഹാരമായി തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നു. തളിപ്പറമ്പ്-പാച്ചേനി-തിരുവട്ടൂർ- ചപ്പാരപ്പടവ്, വാരംകടവ്- പറശ്ശിനിക്കടവ്-തളിപ്പറമ്പ്, എന്നീ റൂട്ടുകളിലെ നിർത്തിവച്ചിരുന്ന കെഎസ്ആർടിസി സർവീസുകളാണ് തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുന്നത്. കുടിയാന്മല-പെരുമ്പടവ് വഴി മംഗലാപുരം, കണ്ണൂർ- പെരുമാച്ചേരി-മയ്യിൽ-ശ്രീകണ്ഠാപുരം, ബസ് സർവീസുകൾ കഴിഞ്ഞയാഴ്ച മുതൽ പുനരാരംഭിച്ചിരുന്നു. 

തദ്ദേശ സ്വയംഭരണ എക്സെെസ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ഇത് സംബന്ധിച്ച് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സർവീസ് പുനരാരംഭിക്കുന്നത്. 

നിർത്തിവച്ച റൂട്ടുകളിൽ സാധ്യമായവ പുനരാരംഭിക്കുകയും മറ്റുള്ള റൂട്ടുകളിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകളുടെ റൂട്ടുകൾ ക്രമീകരിച്ചുകൊണ്ടും യാത്രക്കാർക്ക് ബസ്സുകൾ ലഭ്യമാക്കും. ബുധനാഴ്ച മുതൽ പൂർണതോതിൽ സർവീസ് തുടങ്ങാനാകുമെന്ന് കണ്ണൂർ ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23515/ksrtc-service-restarted)