---
title: "പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235145/rape-case"
published_at: "2024-09-12T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2efbd63f5e_news-card.jpg"
keywords: []
---

# പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും

> **Lead Summary:** **തളിപ്പറമ്പ : **ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയായ പെൺകുട്ടിയെ ലൈഗീംഗമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാൽപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പുളിങ്ങോം പാലം തടം കോളനിയിലെ പള്ളിവീട്ടിൽ സുനിൽ നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ .രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ : **ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയായ പെൺകുട്ടിയെ ലൈഗീംഗമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാൽപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പുളിങ്ങോം പാലം തടം കോളനിയിലെ പള്ളിവീട്ടിൽ സുനിൽ നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ .രാജേഷ് ശിക്ഷിച്ചത്.

2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എംപി ആസാദ് ആണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്. ചെറുപുഴ എസ്.ഐ എം എൻ ബിജോയ് ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235145/rape-case)