---
title: "കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത"
english_title: "Widespread rain is likely in Kerala for the next 7 days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235066/widespread-rain-is-likely-in-kerala-for-the-next-7-days"
published_at: "2024-09-12T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e29d789194d_rain.jfif"
keywords: []
---

# കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം വീണ്ടും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദം വീണ്ടും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു.

മ്യാന്മറിന് മുകളിലുള്ള ചക്രവാത ചുഴി രണ്ട് ദിവസത്തിന് ഉള്ളിൽ ബംഗ്ലാദേശ് - വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ വ്യാപക മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235066/widespread-rain-is-likely-in-kerala-for-the-next-7-days)