---
title: " പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണ വിപണന മേള ആരംഭിച്ചു"
english_title: "Ona Vipanana Mela started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235000/ona-vipanana-mela-started"
published_at: "2024-09-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e26a602b89b_news-card.jpg"
keywords: []
---

#  പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണ വിപണന മേള ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** കുടുംബശ്രീ ജില്ലാ മിഷൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംയുക്തമായി ഓണ വിപണന മേള ആരംഭിച്ചു . വെള്ളിക്കീൽ റോഡ് ജംഗ്ഷൻ പരിസരത്ത് ആരംഭിച്ച വിപണനമേള പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: ** കുടുംബശ്രീ ജില്ലാ മിഷൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംയുക്തമായി ഓണ വിപണന മേള ആരംഭിച്ചു . വെള്ളിക്കീൽ റോഡ് ജംഗ്ഷൻ പരിസരത്ത് ആരംഭിച്ച വിപണനമേള പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, സീനത്ത് മoത്തിൽ, പഞ്ചായത്ത് മെമ്പർമാരായ വി ആർ ജോത്സന, ടി വി സിന്ധു, ഇ ശ്രുതി, പി പി സുകുമാരി, പട്ടുവം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235000/ona-vipanana-mela-started)