---
title: "യുവതിക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ച നാല് പേർക്കെതിരെ കേസ്"
english_title: "A case has been filed against four persons "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234677/a-case-has-been-filed-against-four-persons"
published_at: "2024-09-10T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e05e7cddc2c_news-card.jpg"
keywords: []
---

# യുവതിക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ച നാല് പേർക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **യുവതിക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ച നാലു പേർക്കെതിരെ പരാതിയിൽ വഞ്ചനാകുറ്റത്തിന് മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ മാണിയൂർ സ്വദേശിനിയായ 25കാരിയുടെ പരാതിയിലാണ് റെയിൽവേ ജോലി തട്ടിപ്പ് കേസിൽ പിടിയിലായ ചൊക്ലിയിലെ കെ.ശശി, ലാൽ ചന്ദ്, മധു, അജിത് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

## Article Content

**മയ്യിൽ: **യുവതിക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ കൈക്കലാക്കി വഞ്ചിച്ച നാലു പേർക്കെതിരെ പരാതിയിൽ വഞ്ചനാകുറ്റത്തിന് മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ മാണിയൂർ സ്വദേശിനിയായ 25കാരിയുടെ പരാതിയിലാണ് റെയിൽവേ ജോലി തട്ടിപ്പ് കേസിൽ പിടിയിലായ ചൊക്ലിയിലെ കെ.ശശി, ലാൽ ചന്ദ്, മധു, അജിത് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

റെയിൽവേയിൽ ജോലി വാഗ്ദാനം നൽകിപരാതിക്കാരിയുടെ പിതാവു മുഖാന്തിരം കഴിഞ്ഞ വർഷം ആഗസ്ത് മാസത്തിൽ 18,60,000 രൂപ കൈപ്പറ്റിയ ശേഷം പ്രതികൾ പരാതിക്കാരിക്ക് ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234677/a-case-has-been-filed-against-four-persons)