---
title: "ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആലക്കാട്ടെ ബിജുവിന്റെ വീട്ടിലെ സ്‌ഫോടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്"
english_title: "More details of the blast at the house of an RSS worker in Kannur are out"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23467/more-details-of-the-blast-at-the-house-of-an-rss-worker-in-kannur-are-out"
published_at: "2022-01-30T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f6614b48e6b_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആലക്കാട്ടെ ബിജുവിന്റെ വീട്ടിലെ സ്‌ഫോടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്.

ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.സ്‌ഫോടനത്തിൽ ബിജുവിന്റെ ഇടത് കൈയിലെ രണ്ട് വിരലുകൾ അറ്റു.സി പി ഐ എം പ്രവർത്തകൻ ധനരാജ് വധക്കക്കേസിലെ മുഖ്യ പ്രതിയാണ് ആലക്കാട്ടെ ബിജു.

വീട്ടിൽ നിന്നും സ്ഫോടന ശബ്ദം കേട്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.പോലീസ് എത്തുമ്പോഴേക്കും ബിജുവിനെ ആർ എസ് എസ് പ്രവർത്തകർ ഇവിടെ നിന്നും മാറ്റി.പോലീസും ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ ബോംബ് സ്ഫോടനം നടന്നതായി വ്യക്തമായി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബിജുവിനെ പ്രവേശിപ്പിച്ചതായി കണ്ടെത്തിയത്.പേരിങ്ങോ എസ് ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോഴിക്കോട് ആശുപത്രിയിൽ എത്തി ബിജുവിനെ കണ്ടെത്തി.

സ്‌ഫോടനത്തിൽ ബിജുവിന്റെ ഇടത് കൈപ്പത്തിയിലെ രണ്ടു വിരലുകൾ അറ്റ നിലയിലാണ്.നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ് എസ് ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും സമഗ്ര അന്വേഷണം വേണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

സി പി ഐ എം പ്രവർത്തകൻ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് ആലക്കാട്ടെ ബിജു.

സി പി ഐ എം പ്രവർത്തകരായ രതീഷ്,എ സി നസർ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു.നേരത്തെ ബിജുവിന്റെ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടപ്പോൾ ഇതിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.

മുൻപ് വീട്ടിൽ നടന്ന സമാനമായ സ്‌ഫോടനത്തിൽ ബിജുവിന്റെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23467/more-details-of-the-blast-at-the-house-of-an-rss-worker-in-kannur-are-out)