---
title: "ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതും കണ്ണപുരം ജനമൈത്രി പോലീസിന്റെ സഹായത്തോടെ നിർമ്മിച്ചു നൽകുന്നതുമായ വീടുകളുടെ താക്കോൽദാനം 13ന്"
english_title: "Handing over the keys to the houses"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234656/handing-over-the-keys-to-the-houses"
published_at: "2024-09-10T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e0407120d9e_news-card.jpg"
keywords: []
---

# ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതും കണ്ണപുരം ജനമൈത്രി പോലീസിന്റെ സഹായത്തോടെ നിർമ്മിച്ചു നൽകുന്നതുമായ വീടുകളുടെ താക്കോൽദാനം 13ന്

> **Lead Summary:** **കണ്ണപുരം: **ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതും കണ്ണപുരം ജനമൈത്രി പോലിസിൻ്റെയും സഹായത്തോടെ നിർമ്മിച്ചു നല്കുന്ന വിടുകളുടെ താക്കോൽ ദാനം കർമ്മം 13.9.2024 തിയ്യതി വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ കെ അജിത്ത് കുമാർ ഐ പി എസ് നിർവ്വഹിക്കും.

## Article Content

**കണ്ണപുരം: **ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയതും കണ്ണപുരം ജനമൈത്രി പോലിസിൻ്റെയും സഹായത്തോടെ നിർമ്മിച്ചു നല്കുന്ന വിടുകളുടെ താക്കോൽ ദാനം കർമ്മം 13.9.2024 തിയ്യതി വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ കെ അജിത്ത് കുമാർ ഐ പി എസ് നിർവ്വഹിക്കും.

ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ സ്വാഗതം നടത്തുന്ന ചടങ്ങിൽ കണ്ണപുരം ഇൻസ്പെക്ടർ ബാബു മോൻ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി കെ, കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് T T ബാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. കണ്ണൂർ സിറ്റി അഡിഷണൽ പോലിസ് കമ്മിഷണർ കെ വി വേണുഗോപാൽ, കണ്ണൂർ അസിസ്റ്റൻറ് കമ്മിഷണർ ടി.കെ രത്നകുമാർ എന്നിവർ പങ്കെടുക്കും. ബീറ്റ് ഓഫീസർ ആയ സിജു ചെക്കികുളം നന്ദി പറയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234656/handing-over-the-keys-to-the-houses)