---
title: "പുതുച്ചേരി മദ്യവുമായി എക്സൈസിന്റെ പിടിയിലായ മധ്യവയസ്കനെ റിമാൻസ് ചെയ്തു"
english_title: "A middle-aged man was remanded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234454/a-middle-aged-man-was-remanded"
published_at: "2024-09-09T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df0bd93ea7c_news-card.jpg"
keywords: []
---

# പുതുച്ചേരി മദ്യവുമായി എക്സൈസിന്റെ പിടിയിലായ മധ്യവയസ്കനെ റിമാൻസ് ചെയ്തു

> **Lead Summary:** ഓണം 2024 സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ആലക്കോട്എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഗിരീഷ് കെ വിയും പാർട്ടിയും ചേർന്ന് ആലക്കോട് കരുവഞ്ചാൽ കല്ലൊടി ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിൽ കല്ലൊടിയിൽ വെച്ച് കല്ലൊടി സ്വദേശിയായ മേക്കുളത്ത് വീട്ടിൽ ബിജു വർഗീസ് (ബിജു തക്കുടു ) എന്നയാളെ 20 കുപ്പി ( 10 ലിറ്റർ ) പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

## Article Content

ഓണം 2024 സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ആലക്കോട്എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഗിരീഷ് കെ വിയും പാർട്ടിയും ചേർന്ന് ആലക്കോട് കരുവഞ്ചാൽ കല്ലൊടി ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിനിടയിൽ കല്ലൊടിയിൽ വെച്ച് കല്ലൊടി സ്വദേശിയായ മേക്കുളത്ത് വീട്ടിൽ ബിജു വർഗീസ് (ബിജു തക്കുടു ) എന്നയാളെ 20 കുപ്പി ( 10 ലിറ്റർ ) പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പാർട്ടിയിൽ അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ഷൈജു കെ വി വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ എം എന്നിവർ ഉണ്ടായിരുന്നു.കഴിഞ്ഞ കുറച്ചു മാസങ്ങളായി ടിയാൻ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.പ്രതിയെ ബഹു. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി തുടർന്ന് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234454/a-middle-aged-man-was-remanded)