---
title: "ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കണ്ണൂരിൽ പരിശോധന"
english_title: "Inspection in Kannur to ensure food safety"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234452/inspection-in-kannur-to-ensure-food-safety"
published_at: "2024-09-09T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df0a648f51b_Untitled-2-web.jpg"
keywords: []
---

# ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കണ്ണൂരിൽ പരിശോധന

> **Lead Summary:** **കണ്ണൂർ: **ഓണവിപണിയിൽ എത്തുന്ന ഭക്ഷ്യ വസ്‌തുക്കളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് സ്പെഷൽ സ്ക്വാഡുകളും മൊബൈൽ ലാബും സജ്ജമാക്കി ഇന്ന് മുതൽ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ പരിശോധന. ഇന്ന് തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലാണ് സ്ക്വാഡ് പരിശോധന. 13 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും. ഭക്ഷ്യവസ്തുക്കളുടെ വിൽപന, വിതരണം, നിർമാണം, സംഭരണം എന്നിവ നടത്തുന്ന സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണ ശാലകൾ, ബേക്കിങ് യൂണിറ്റുകൾ, കേറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും.

## Article Content

**കണ്ണൂർ: **ഓണവിപണിയിൽ എത്തുന്ന ഭക്ഷ്യ വസ്‌തുക്കളിൽ മായമില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് സ്പെഷൽ സ്ക്വാഡുകളും മൊബൈൽ ലാബും സജ്ജമാക്കി ഇന്ന് മുതൽ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ പരിശോധന. ഇന്ന് തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ മേഖലകളിലാണ് സ്ക്വാഡ് പരിശോധന. 13 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും. ഭക്ഷ്യവസ്തുക്കളുടെ വിൽപന, വിതരണം, നിർമാണം, സംഭരണം എന്നിവ നടത്തുന്ന സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ഭക്ഷണ ശാലകൾ, വഴിയോര ഭക്ഷണ ശാലകൾ, ബേക്കിങ് യൂണിറ്റുകൾ, കേറ്ററിങ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും.

പാൽ, പാൽ ഉൽപന്നങ്ങൾ, ശർക്കര, കായ വറുത്തത്, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പായസക്കൂട്ട്, പച്ചക്കറികൾ തുടങ്ങിയവയെല്ലാം പ്രത്യേകം നിരീക്ഷിക്കും. മായം, നിറം, ലേബലിലെ വിവരങ്ങൾ തുടങ്ങിയവയും ശ്രദ്ധിക്കും. ഹോട്ടലുകൾ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ട്, തൊഴിലാളികളുടെ ആരോഗ്യ പരിശോധന റിപ്പോർട്ട് എന്നിവ കരുതണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234452/inspection-in-kannur-to-ensure-food-safety)