---
title: "രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു"
english_title: "Empox has been confirmed in the country"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234451/empox-has-been-confirmed-in-the-country"
published_at: "2024-09-09T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df0941ec0c9_Untitled-2-web.jpg"
keywords: []
---

# രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു

> **Lead Summary:** **ന്യൂഡൽഹി: **ഇന്ത്യയിൽ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചത്. അതേസമയം ലോകാരോഗ്യസംഘടന നിലവിൽ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

**ന്യൂഡൽഹി: **ഇന്ത്യയിൽ എംപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് സ്ഥിരീകരിച്ചത്. അതേസമയം ലോകാരോഗ്യസംഘടന നിലവിൽ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്‌സ് വൈറസാണ്. ക്ലേഡ് 2 വിനെക്കാൾ അപകടകാരിയായ വൈറസാണിത്. ഒറ്റപ്പെട്ട കേസാണിതെന്നും 2002 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പടിഞ്ഞാറൻ ആഫ്രിക്കയിൽ സന്ദർശനം നടത്തിയ യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഐസൊലേഷനിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234451/empox-has-been-confirmed-in-the-country)