---
title: "ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു,  പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "bank account related crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23445/bank-account-related-crime"
published_at: "2022-01-30T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f63dae691db_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു,  പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **ത​ളി​പ്പ​റ​മ്പ്: **ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഉ​ട​മ​യ​റി​യാ​തെ പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ പി.​കെ ഇ​ൻ​ഡ​സ്ട്രീ​സി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി​ചെ​യ്യു​ന്ന മു​ക്കു​ന്ന് സ്വ​ദേ​ശി കൊ​ങ്ങ​ച്ചി പെ​രു​മ്പി​ച്ച​ൽ മു​ഹ​മ്മ​ദ് താ​ഹ​യാ​ണ്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ പ​ണം പി​ൻ​വ​ലി​ച്ച​താ​യി ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

## Article Content

**ത​ളി​പ്പ​റ​മ്പ്: **ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ഉ​ട​മ​യ​റി​യാ​തെ പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ പി.​കെ ഇ​ൻ​ഡ​സ്ട്രീ​സി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി​ചെ​യ്യു​ന്ന മു​ക്കു​ന്ന് സ്വ​ദേ​ശി കൊ​ങ്ങ​ച്ചി പെ​രു​മ്പി​ച്ച​ൽ മു​ഹ​മ്മ​ദ് താ​ഹ​യാ​ണ്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് അ​നു​മ​തി​യി​ല്ലാ​തെ പ​ണം പി​ൻ​വ​ലി​ച്ച​താ​യി ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

താ​ഹ​യു​ടെ ത​ളി​പ്പ​റ​മ്പ് ക​ന​റാ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മ​ന്ന​യി​ലു​ള്ള ഇ​ന്ത്യ​ൻ എ.​ടി.​എ​മ്മി​ന്റെ കൗ​ണ്ട​റി​ൽ നി​ന്ന് 500 രൂ​പ പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ​ണം ന​ൽ​കി​യ​താ​യി സ​ന്ദേ​ശം വ​ന്നെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക​ന​റാ ബാ​ങ്കി​ന്റെ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ അ​ര​മ​ണി​ക്കൂ​റി​ന​കം പ​ണം നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ൽ വ​രു​മെ​ന്ന് അ​റി​യി​ച്ചു.

എ​ന്നാ​ൽ, അ​പ്പോ​ൾ ത​ന്നെ താ​ഹ​യു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു കാ​ൾ വ​രു​ക​യും കാ​ൾ എ​ടു​ത്ത​യു​ട​ൻ ക​ട്ടാ​വു​ക​യും ചെ​യ്തു. ര​ണ്ടു​മി​നി​റ്റ്​ ക​ഴി​ഞ്ഞ​പ്പോ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 10,163 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി സ​ന്ദേ​ശം വ​ന്നു. പ​രി​ശോ​ധി​ച്ച​പ്പോ​ൾ തു​ക ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സ്സി​ലാ​യ താ​ഹ ഉ​ട​ൻ ക​ന​റാ ബാ​ങ്ക് ത​ളി​പ്പ​റ​മ്പ് ശാ​ഖ​യി​ലെ​ത്തി മാ​നേ​ജ​റോ​ട് വി​വ​രം പ​റ​യു​ക​യും ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ പി.​സി. സ​ഞ്ജ​യ​കു​മാ​ർ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണ് ത​ട്ടി​പ്പി​നു​പി​ന്നി​ലെ​ന്ന്​ പ്രാ​ഥ​മി​ക വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് താ​ഹ ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23445/bank-account-related-crime)